Latest News From Kannur

തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനുള്ള ബാധ്യത നഗരസഭയ്ക്കുണ്ട് വി. എ. നാരായണന്‍.

0

തലശ്ശേരി :

വഴിയോരക്കച്ചവട സംരക്ഷണ നിയമം അനുസരിച്ച് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനുള്ള ബാധ്യത നഗരസഭയ്ക്ക് ഉണ്ടെന്നും ഇതിനെതിരെ നിലപാട് സ്വീകരിച്ചാല്‍ പ്രതികരിക്കുമെന്നും കെ. പി. സി .സി ട്രഷറർ വി. എ നാരായണന്‍ മുന്നറിയിപ്പുനല്‍കി. നാഷണല്‍ പുട്പാത്ത് ഉന്തുവണ്ടി പെട്ടിക്കച്ചവട തൊഴിലാളി യൂണിയന്‍(ഐ. എന്‍. ടി.യു സി) സംഘടിപ്പിച്ച പ്രതിഷേധ സമരം പഴയ ബസ് സ്റ്റാന്റില്‍ ഉദ്ഘാടനം ചെ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡണ്ട് എം. നസീര്‍ അധ്യക്ഷത വഹിച്ചു. ഐ. എന്‍. ടി. യു. സി സംസ്ഥാന സെക്രട്ടറി പി. ജനാര്‍ദ്ദനന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം. പി അരവിന്ദാക്ഷന്‍, യു. ഡി. എഫ് നഗരസഭ കൗണ്‍സിലര്‍മാരായ ഫൈസല്‍ പുനത്തില്‍, റാഷിദ ടീച്ചര്‍, പി. കെ സോന, എന്‍ മോഹനന്‍, കോണ്‍ഗ്രസ് നേതാക്കളായ അനസ് ചാലില്‍, എ. ഷര്‍മ്മിള, എന്‍. കെ രാജീവ്, യു. കെ. സിയാദ്, കെ. രമേശന്‍, യൂത്ത് ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട് റമീസ് നരസിംഹ, യൂണിയന്‍ നേതാക്കളായ സി. പ്രകാശന്‍ ജോജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.