Latest News From Kannur

ന്യൂ മാഹീ റെഡ് സ്റ്റാർ ലൈബ്രറിയെ ആദരിച്ചു

0

ന്യൂ മാഹീ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമത്തിന്റെ സാമൂഹിക-സാംസ്കാരിക വികസന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ച റെഡ് സ്റ്റാർ ലൈബ്രറിയെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.

ഗ്രാമത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ ദീർഘകാലമായി പ്രധാന പങ്ക് വഹിച്ച റെഡ് സ്റ്റാർ ലൈബ്രറി, വായനശീലം വളർത്തുന്നതിനും, യുവതലമുറയെ സമൂഹനിർമ്മാണ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനും നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ സാക്ഷരത മിഷൻ ന്റെ ഭഗമായി പ്രതിഭത്തീരം പദ്ധതി വായനശാലയിൽ നടന്നു വരുന്നു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഇ. വിജയൻ മാസ്റ്റർ ലൈബ്രറിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച്, അവരുടെ സമർപ്പണത്തിനും സാമൂഹിക ഉത്തരവാദിത്ത ബോധത്തിനും ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങൾ, പ്രാദേശിക ജനപ്രതിനിധികൾ, ലൈബ്രറി കമ്മിറ്റി അംഗങ്ങൾ, വിദ്യാർത്ഥികൾ, എന്നിവർ പങ്കെടുത്തു

Leave A Reply

Your email address will not be published.