Latest News From Kannur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തലശ്ശേരി മേഖല വാർഷിക സമ്മേളനം നടത്തി

0

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തലശ്ശേരി മേഖല വാർഷിക സമ്മേളനം നടത്തി. കെ.വി സനിൽകുമാർ സ്വാഗതവും, മേഖലാ പ്രസിഡണ്ട് രാധാകൃഷ്ണൻ കൊളശ്ശേരി അധ്യക്ഷതയും വഹിച്ചു. സംസ്ഥാന വെൽഫയർ ഫണ്ട് ജനറൽ കൺവീനർ പി. ടി. കെ. രജീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് എസ്സ്. ഷിബുരാജ്, ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട്, വിനോദ് മുക്കാളി, രമേഷ് പരിമഠം, കെ.അനിൽകുമാർ, കെ.റിജേഷ്, ഷിൻജിത് ഒളവിലം, ശൈലേഷ് പിണറായി എന്നിവർ സംസാരിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി, റീൽസ് , പൂക്കള മത്സരം വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.
പ്രമേയം: തലശ്ശേരി നഗരത്തിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പാർക്കിംഗ് പ്രശ്നത്തിൽ മുനിസ്സിപ്പാലിറ്റിയുടെ അധീനതയിലുള്ള സ്ഥല സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ശാശ്വത പരിഹാരം കാണുവാൻ ഈ സമ്മേളനം ആവശ്യപ്പെടുന്നു.
തലശ്ശേരി കൊടുവള്ളി മേൽപാലം വഴി ഇറങ്ങി തലശ്ശേരി ടൗണിലേക്ക് വരേണ്ട വാഹനങ്ങൾ നാഷണൽ ഹൈവേയിലേക്ക് കയറുമ്പോൾ അപകട സാധ്യത കൂടുതലുള്ളതിനാൽ അതിനുള്ള പരിഹാരം കാണുവാൻ ഈ സമ്മേളനം അധികൃതരോട് ആവശ്യപ്പെടുന്നു.
ഭാരവാഹികൾ : വിനോദ് മുക്കാളി ( പ്രസിഡണ്ട്)
കെ.വി. സനിൽകുമാർ (വൈസ് പ്രസി)
രമേഷ് പരിമഠം(സെക്രട്ടറി) ഷിൻജിത് ഒളവിലം (ജോ. സെക്ര)
എം. കുമരേഷ് ട്രഷറർ) സുനീഷ് സൺ (പി.ആർ.ഒ)

Leave A Reply

Your email address will not be published.