Latest News From Kannur

ന്യൂ മാഹിയിൽ വിഷരഹിത പച്ചക്കറി കൃഷിക്ക് തുടക്കമായി

0

ന്യൂ മാഹിയിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. ജനകീയാസൂത്രണ പദ്ധതിയിൽ 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 15 ഓളം വിത്തിനങ്ങൾ കർഷകർക്കായി വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ലത എം. കെ. യുടെ അധ്യക്ഷതയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സെയ്തു എം. കെ. ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് അരുൺ വി. എസ്‌. സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ അങ്കിത എം. ഒ. പദ്ധതി വിശദീകരിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലസിത കെ. എ., അസിസ്റ്റന്റ് സെക്രട്ടറി അനിൽ കുമാർ എം. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Leave A Reply

Your email address will not be published.