മാഹി :
കേരള സർവ്വോദയ മണ്ഡലം കണ്ണൂർ ജില്ല കമ്മിറ്റിയുടേയും മാഹി തിലക് മെമ്മോറിയൽ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ മാഹി തിലക് ഹാളിൽ ഗാന്ധി വിചാരസദസ്സ് നടത്തി. ഒക്ടോബർ 2 മുതൽ 30 വരെയുള്ള ഗാന്ധിജയന്തി മാസാചരണത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.
ഗാന്ധിജിയുടെ സങ്കല്പത്തിലെ ഇന്ത്യ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് സദസ്സിൽ സെമിനാർ നടത്തിയത്. എഴുത്തുകാരനും പ്രഭാഷകനുമായ ചൂര്യയി ചന്ദ്രൻ മാസ്റ്റർ സദസ്സ് ഉദ്ഘാടനവും വിഷയാവതാരണവും നിർവ്വഹിച്ചു. സി.വി.രാജൻ പെരിങ്ങാടിയുടെ അദ്ധ്യതയിൽ ചേർന്ന സദസ്സിൽ അഡ്വ.പി. കെ. രവീന്ദ്രൻ, സർവോദയ മണ്ഡലം കണ്ണൂർ ജില്ല പ്രസിഡൻ്റ് ടി. പി. ആർ. നാഥ്, കെ. ഹരീന്ദ്രൻ മാഹി, എം. കെ. പവിത്രൻ എന്നിവർ പ്രസംഗിച്ചു.