Latest News From Kannur

മാഹി സെൻ്റ് തെരേസ ബസലിക്കയിലെ തിരുനാളിന് കൊടിയുയർന്നു

0

മാഹി : മാഹി സെൻ്റ് തെരേസ ബസലിക്കയിലെ തിരുനാളിന് കൊടിയുയർന്നു.

രാവിലെ പതിനൊന്നരയോടെ, ബാൻ്റ് മേളത്തിൻ്റെയും, കൊമ്പിരി അംഗങ്ങളുടെയും, ഇടവക ജനങ്ങളുടെയും അകമ്പടിയോടെ ബസലിക്ക റെക്ടർ, ഫാദർ സെബാസ്റ്റ്യൻ കരക്കാട്ടിൻ്റെ കാർമികത്വത്തിൽ, ആഘോഷങ്ങൾക്ക് തുടക്കം കുറച്ച് കൊണ്ട്, തിരുനാൾ പതാക ഉയർത്തി. കൃത്യം 12 മണിക്ക്, ദേവാലയ മണികളുടേയും, മുൻസിപ്പൽ സൈറൺന്റേയും അകമ്പടിയോടെ, രഹസ്യ അറയിൽ സൂക്ഷിച്ച വിശുദ്ധയുടെ ദാരുശില്പം, പള്ളിയിൽ പ്രതിഷ്ഠിച്ചു.

വൈകിട്ട് 6ന്,  ഡോക്ടർ ജെറോം ചിങ്ങ ന്തറയുടെ കാർമ്മികത്വത്തിൽ, ദിവ്യബലിയും, നൊവേനയും ഉണ്ടാകും.

14, 15 തീയ്യതികളിലാണ് പ്രധാന തിരുനാൾ ആഘോഷം.

18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷം, 22 ന് ഉച്ചകഴിഞ്ഞ് സമാപിക്കും.

Leave A Reply

Your email address will not be published.