പാനൂർ :
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ കരിയാട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക വയോജന ദിനാചരണം നടന്നു . കെ. എൻ. യു.പി സ്‌കൂൾളിൽ വച്ച് നടന്ന പരിപാടി കെ.പി. മോഹനൻ എം .എൽ . എ ഉദ്ഘാടനം ചെയ്തു . പി.കെ. രാജൻ അധ്യക്ഷനായി . പി.കെ. പത്‌മനാഭൻ സ്വാഗതം പറഞ്ഞു . പി.കെ . മോഹനൻ മുഖ്യ പ്രഭാഷണം നടത്തി . കൗൺസിലർ കെ.കെ മിനി, പി.കെ. ഗൗരി തുടങ്ങിവർ സംസാരിച്ചു. അസോസിയേഷൻ്റെ നേതൃത്വത്തിൽ കിറ്റ് വിതരണവും നടന്നു.