പാനൂർ : ചിത്രകാരനും സംഗീതഞ്ജനുമായ പവി കോയ്യോടിനോടുള്ള ആദരസൂചകമായി മ്യൂസിക് ലവേഴ്സിൻ്റെ ആഭിമുഖ്യത്തിൽ പവിത്രം ചിത്രരചനാ മത്സരവും ചിത്രകലാ ക്യാമ്പും ഒക്ടോബർ 4 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് പാനൂർ യു.പി യിൽ നടക്കും.
പ്രമോദ് ചിത്രം ചിത്രകലാ ക്യാമ്പ് നയിക്കും. സെൽവൻ മേലൂർ ആദര സമ്മേളനം ഉദ്ഘാടനം ചെയ്യും. ചിത്രകലാ മത്സരം പെൻസിൽ ഡ്രോയിംഗിൽ പങ്കെടുക്കുന്ന എൽ.പി, യുപി വിദ്യാർത്ഥികൾ 9895333741 എന്ന നമ്പറിൽ ബന്ധപ്പെടണം.