മാഹി : ചാലക്കര പി.എം ശ്രീ. ഉസ്മാൻഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹപാഠിയുടെ ആഭിമുഖ്യത്തിൽ
ഓണം- നബിദിനം – ചതയ ദിനാഘോഷ പരിപാടിയായ
‘ചിങ്ങപ്പൂനിലാവ്’ – 2025 സംഘടിപ്പിച്ചു. പ്രസിഡണ്ട് ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.
സെക്രട്ടരി പി.പി.രാജേഷ് സ്വാഗതവും, നന്ദിയം പറഞ്ഞു.
ഒരു പകൽ മുഴുവൻ പഴയ വിദ്യാലയത്തിന്റെ കളിമുറ്റത്ത് കൂറ്റൻ പൂക്കളമൊരുക്കി. തിരുവാതിരയും, വിവിധ ഓണക്കളികളും , നാടൻ കലാ വിരുന്നും, ഓണ സദ്യയുമൊരുക്കിയിരുന്നു. വിവിധ മത്സര വിജയി കൾക്ക് മാഹി പൊലീസ് ഇൻസ്പക്ടർ പി.എ. അനിൽകുമാർ വിതരണം ചെയ്തു.