Latest News From Kannur

ഫ്രയിംഡ് തോട്സ് ആർട്ട് എക്സിബിഷൻ മലയാള കലാഗ്രാമത്തിൽ ആരംഭിച്ചു.

0

മാഹി : മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ പുതുച്ചേരിയിൽ നിന്നും തമിഴ് നാട്ടിൽ നിന്നുമുള്ള 16 പ്രമുഖ കലാകാരന്മാർ ഒരുക്കിയ ഫ്രയിംഡ് തോട്സ് ആർട്ട് എക്സി ബിഷൻ രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്തു. വരവർണ്ണങ്ങളുടെ പരമ്പരാഗതവും, അത്യാധുനികവുമായ രചനാസങ്കേതങ്ങളുപയോഗിച്ച് വരയ്ക്കപ്പെട്ട രചനകളേറെയും,
സമ്മിശ്ര സംസ്കൃതിയുടെ പ്രൗഢിയും വിളിച്ചോതുന്നവയാണെന്ന് ചിത്രകാരൻ കൂടിയായ രമേശ് പറമ്പത്ത് എം എൽ എ പറഞ്ഞു.
16പ്രമുഖചിത്രകാരന്മാരുടെ വിവിധ മീഡിയകളിലുള്ള 62 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഇതോടൊപ്പം വിൽപനയുമൊരുക്കിയിട്ടുണ്ട്.ട്രൂപ്പ് ലീഡർ കന്തപ്പൻ ലക്ഷ്മണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി, കലൈമാമണി ചാലക്കര പുരുഷു , പ്രമുഖ ജലച്ഛായ ചിത്രകാരൻ പ്രശാന്ത് ഒളവിലം സംസാരിച്ചു.
സുജാത ശങ്കർ സ്വാഗതവും, തമിഴ് സെൽ വൻ സന്താന കൃഷ്ണൻ നന്ദിയും പറഞ്ഞു. ഒക്ടോബർ 5 ന് പ്രദർശനം സമാപിക്കും.

ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

Leave A Reply

Your email address will not be published.