കണ്ണൂർ :
ശ്രീകണ്ഠാപുരം നഗരസഭ കൗൺസിലർ കെ. വി. കുഞ്ഞിരാമാൻ മാസ്റ്ററെ കണ്ണൂർ അധ്യാപക സുഹൃദ് വേദി ആദരിച്ചു.
60 മാസം 60 ജനസേവന പദ്ധതികൾ എന്ന അപൂർവ്വ പൊതു സേവനത്തിലൂടെ ജനസേവനത്തിലും പൊതു പ്രവർത്തനത്തിലും പുത്തൻ അധ്യായം രചിച്ച ശ്രീകണ്ഠാപുരം നഗര സഭയിലെ നിടിയങ്ങ വാർഡ് കൗൺസിലർ കെ. വി. കുത്തിരാമൻ മാസ്റ്ററെ അനുമോദിക്കാൻ കണ്ണൂർ അധ്യാപക സുഹൃദ് വേദിയുടെ നേതൃത്വത്തിൽ ചേർന്ന സ്നേഹാദര കൂട്ടായ്മ കുഞ്ഞിരാമൻ മാസ്റ്റുടെ അനുഭവവിവരണവും മുൻകാലസഹപ്രവർത്തകരുടെ ആശംസയും സൗഹൃദം പുതുക്കലുമൊക്കെയായി ശ്രദ്ധേയമായി.
കെ.വി. യുടെ അദ്ധ്യാപനകാല സഹപ്രവർത്തകർ ഒത്തുകൂടിയ സ്നേഹാദര സമർപ്പണ സദസ്സ് അദ്ധ്യാപക സംഘടനാ പ്രവർത്തകരുടെ ഒത്തുചേരൽ കൂടിയായി മാറിയത് ഏറെ ഹൃദ്യവുമായി. കണ്ണൂർ ജവഹർ മിനി ഹാളിൽ സംഘടിപ്പിച്ച പരിപാടി കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും അദ്ദേഹം നടത്തി
വി ഇ കുഞ്ഞനന്തൻ അധ്യക്ഷനായ യോഗത്തിൽ കയനി ബാലകൃഷ്ണൻ ,എം കുഞ്ഞമ്പു, കെ പ്രദീപൻ കെ സി ശ്രീജിത്ത് , എ റീത്ത, എം രത്നകുമാർ എം ജനാർദ്ദനൻ, വി പി സുകുമാരൻ എന്നിവർ സംസാരിച്ചു. എൻ. തമ്പാൻ സ്വാഗതവും
എം. വി. മുത്തുരാജ് നന്ദിയും പറഞ്ഞു.
🪷