അഴിയൂർ : അഴിയൂർ പഞ്ചായത്തിലെ മാഹി റെയിൽവേ സ്‌റ്റേഷനിൽ നിന്നും സർവ്വീസ് ആരംഭിക്കുന്ന കോ-ഓപ്പറേറ്റീവ്, പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സ് സർവ്വീസുകൾ പുനസ്ഥാപിക്കണമെന്ന് ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാർത്ഥികൾക്കും ജോലി ആവശ്യവുമായി യാത്ര ചെയ്യുന്നവർക്കും ട്രെയിൻ യാത്രക്കാർക്കും ഏറെ ആശ്വാസ പ്രധമാവുന്ന സർവ്വീസ് ഓട്ടോറിക്ഷ തൊഴിലാളികളും ബസ്സ് ജീവനക്കാരും തമ്മിലുള്ള തർക്കത്തിൽ നിലച്ചതോടെ നാട്ടുകാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. മാഹിയിൽ നിന്ന് 16 കിലോമീറ്റർ ദൂരം വരെ ബസ്സ് സർവ്വീസ് നടത്തുന്നതിന് എഗ്രിമെൻ്റ് പ്രകാരം കഴിയുമെന്നിരിക്കെ നിലവിൽ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ബസ്സിൽ 9 രൂപയ്ക്ക് 4 കിലോമീറ്റർ യാത്ര ചെയ്യാവുന്നിടത്ത് ഇപ്പോൾ നാഷണൽ ഹൈവേയിൽ എത്താൻ സാധാരണ യാത്രക്കാർക്ക് അഴിയൂർ ചുങ്കത്തേക്ക് 35 രൂപയും മാഹി പള്ളി പരിസരത്തേക്ക് 30 രൂപയും ഓട്ടോ കൂലിനൽകേണ്ടി വരുന്നു.
ഇരുവിഭാഗത്തിൻ്റെയും മാസങ്ങളായി നീളുന്ന തർക്കം നിലവിലെ സാഹചര്യത്തിൽ അന്തർ സംസ്ഥാന പ്രശ്നമായി മാറിയിരിക്കുകയാണ്. ഈ വിഷയം ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ഉചിതമായ മാർഗ്ഗങ്ങൾ സ്വീകരിച്ച് ഏവർക്കും യാത്രാ സൗകര്യം ഉറപ്പുവരുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.