മാഹി : മാഹിയുടെ സമീപ ജില്ലയായ കോഴിക്കോട് ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുകയും ഏതാനും പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്ത സാഹചര്യത്തിൽ മാഹിയിലും ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കണമെന്ന് രമേഷ് പറമ്പത്ത് എം.എൽ.എ പുത്യച്ചേരി മുഖ്യമന്ത്രിയോടും ആരോഗ്യ വകുപ്പു അധികൃതരോടും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുവാനും കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും രമേഷ് പറമ്പത്ത് എം.എൽ.എ കൂട്ടിച്ചേർത്തു.