മയ്യഴി പൊതുമരാമത്ത് വകുപ്പ് ഇഞ്ചിനീയർ ആയിരിക്കെ അകാലത്തിൽ പൊലിഞ്ഞുപോയ ടി. കെ. വേണുവിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ബന്ധുക്കളും, സഹപ്രവർത്തകരും, സുഹൃത്തുക്കളും ഏർപ്പെടുത്തിയതാണ് ഈ പുരസ്ക്കാരം.
ടി. കെ. വേണുവിൻ്റെ ഓർമ്മദിനമായ 2025 സപ്തംബർ 27 ന് അവധി ദിവസമായതിനാൽ 2025 സപ്‌തംബർ 29 തിങ്കളാഴ്ച കാലത്ത് 9 മണിക്ക് പള്ളൂർ വി. എൻ. പുരുഷോത്തമൻ ഗവ. ഹയർസെക്കണ്ടറി സ്ക്‌കൂൾ അസംബ്ലിയിൽ വെച്ച് കെ. മുഹമ്മദ് നാഫിക്ക് പുരസ്‌കാരം മയ്യഴി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് ഇഞ്ചിനീയർ എസ്. തുളസിംഗം നൽകുന്നതാണ്.
ചടങ്ങിൽ മുൻ മയ്യഴി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് ഇഞ്ചിനീയർ ഒ. പ്രദീപ്‌കുമാറും Er. ടി. കെ. വേണുവിൻ്റെ ബന്ധുക്കളും, സുഹൃത്തുക്കളും ഉണ്ടായിരിക്കും.
ചടങ്ങിൽ മയ്യഴി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ തനുജ എം എം പങ്കെടുക്കും.