മാഹി : രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൻ്റെയും പള്ളൂർ ശ്രീ നാരായണ ഹൈസ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പള്ളൂർ ശ്രീനാരായണ ഹൈസ്കൂളിൽ നടന്ന ക്യാമ്പ് രാജീവ് ഗാന്ധി മെഡിക്കൽ കോളജ് ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോക്ടർ ശിവരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപകൻ കെ. തിലകൻ അധ്യക്ഷത വഹിച്ചു.
തലശ്ശേരിപ്പാട്ടുകാരൻ എം. മുസ്തഫ മാസ്റ്റർ മുഖ്യാതിഥിയായി.
ആയുർവേദ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ കിഷോർ ബോധവത്കരണം ക്ലാസ്സു നയിച്ചു..
അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് എ. സജിത്ത് കുമാർ ആശംസ നേർന്നു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് പി.വി. കുമാർ സ്വാഗതവും കെ. നിമിത നന്ദിയും പറഞ്ഞു.
കോർഡിനേറ്റർ എം.സി.ദീപ്ന നേതൃത്വം നല്കി.
തുടർന്നു നടന്ന ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു.