പാനൂർ :
നഗരസഭയിലെ ചില ഉദ്യേഗസ്ഥരെ തെറ്റായ രീതിയിൽ ഉപയോഗ പ്പെടുത്തി യുഡിഎഫ് നടത്തിയ വോട്ടർപട്ടിക അട്ടിമറിക്കെതിരെ എൽഡിഎഫ് പാനൂർ നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല ഉപരോധസമരം നാലാം ദിവസം കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി ബാബു ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സിപിഐ എം പാനൂർ ഏരിയ കമ്മിറ്റിയംഗം പി. മനോഹരൻ അധ്യക്ഷനായി. രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ, എൻ. അനൂപ് എന്നിവർ സംസാരിച്ചു. കെ.കെ. ബാലൻ സ്വാഗതം പറഞ്ഞു.