Latest News From Kannur

*ബിഎംഎസ് രാഷ്ട്ര താൽപര്യവും തൊഴിലാളി താൽപര്യവും മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടന;* സജീവൻ ചാത്തോത്ത്

0

പാനൂർ:

രാഷ്ട്ര താല്പര്യവും തൊഴിലാളി താൽപര്യവും മുൻനിർത്തി പ്രവർത്തിക്കുന്ന ഏക തൊഴിലാളി സംഘടനയാണ് ഭാരതീയ മസ്ദൂർ സംഘം എന്ന് എൻ ജി ഒ സംഘ് സംസ്ഥാന ട്രഷറർ സജീവൻ ചാത്തോത്ത് പറഞ്ഞു.ഇടതുപക്ഷ സർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ തൊഴിലാളി മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ബിഎംഎസ് നേതൃത്വത്തിൽ നടന്ന പാനൂർ നഗരസഭ തല പദയാത്ര സമാപന സമ്മേളനം പാനൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കേരളത്തിൽ വിലക്കയറ്റത്തിന്റെ തോത് 9.4% ആയി വർധിച്ചിരിക്കുന്നു.വിലക്കയറ്റം തടയാൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചു കാണുന്നില്ല.ഇടതുപക്ഷ സർക്കാർ വൈദ്യുതി ചാർജ്, വെള്ളക്കരം , ഭൂനികുതി, കെട്ടിടനികുതി, കോടതി ഫീസ് എല്ലാം വർധിപ്പിച്ചു.ക്ഷേമ പെൻഷൻ കുടിശിക വരുത്തിയിരിക്കുന്നു.

അദ്ദേഹം തുടർന്നു പറഞ്ഞു.രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരമേഖല ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ രാഗേഷ് മുഖ്യ പ്രഭാഷണം നടത്തി.ബിഎംഎസ് ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ. ടി. കെ. സത്യൻ, നഗരസഭ കൗൺസിലർ എം. രത്നാകരൻ, കെ.ഷാജി, എം. സന്തോഷ് എന്നിവർ പ്രസംഗിച്ചു.

ഭാരതീയ മസ്ദൂർ സംഘ് പാനൂർ യൂണിറ്റ് നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ തൊഴിലാളി മൂന്നേറ്റം എന്ന മുദ്രാവാക്യവുമായി പാനൂർ നഗരസഭ പരിധിയിൽ പദയാത്ര നടത്തി.

പദയാത്ര രാവിലെ 10 മണിക്ക് പെരിങ്ങത്തൂർ ടൗണിൽ നിന്നും ആരംഭിച്ച് വൈകുന്നേരം പാനൂർ ടൗണിൽ സമാപിച്ചു.ബിഎംഎസ് ജില്ലാ സെക്രട്ടറി ഇ. രാജേഷ് പതാക എ കെ മനോജിന് കൈമാറി

പദയാത്ര പെരിങ്ങത്തൂരിൽ ഉദ്ഘാടനം ചെയ്തു.

യുപി മുക്ക്, മേക്കുന്ന്, കനകതീർത്ഥം , അണിയാരം,വലിയാണ്ടി പീടിക, മൊയിലോം, പൂക്കോം, കാട്ടിമുക്ക്,തെക്കേ പാനൂർ പാനൂർ എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ലഭിച്ചു.വി കെ രവീന്ദ്രൻ ജാഥാ മാനേജരും എ കെ മനോജ് ജാഥാ ക്യാപ്റ്റനും നിജീഷ് കളരി ജാഥാ വൈസ് ക്യാപ്റ്റനും ആയിരുന്നു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഓട്ടോറിക്ഷ മസ്ദൂർ സംഘ് ജില്ല പ്രസിഡണ്ട് സത്യൻ ചാലക്കര ,ബിഎംഎസ് ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ. ടി. കെ. ബിനീഷ്, കെ.ടി.സത്യൻ, നിജീഷ് കളരി, എം.പി.ജിഗീഷ് എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.