കണ്ണൂർ :
ഇക്കഴിഞ്ഞ എം.ടെക് പരീക്ഷയിൽ അഭിമാനാർഹമായ വിജയം കൈവരിച്ച കെ.കെ.അർച്ചിതയെ ആസാദ് ആർട്സ് & സ്പോർട്സ് ക്ലബ്ബും യൂത്ത് കോൺഗ്രസ്സും അനുമോദിച്ചു. ഉച്ചമ്പള്ളി രാഗേഷിൻ്റെ മകളാണ് അർച്ചിത . കുടിക്കിമൊട്ട ആസാദ് ആട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെയും യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ മുൻ മേയർ അഡ്വ. ടി.ഒ.മോഹനൻ അർച്ചിതക്ക് മൊമൻ്റോ സമ്മാനിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി.കെ. സനേഷ്. ഇ.കെ. ചാന്ദിനി, മുൻ കെപിസിസി അംഗം മുണ്ടേരി ഗംഗാധരൻ , ഐ എൻ ടി യു സി നേതാവ് കട്ടേരി പ്രകാശൻ, കെ. രാജീവൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.