കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. അടുത്ത ദിവസം തന്നെ 80,000 തൊടുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് രാവിലെ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയായി. എന്നാല്‍ ഉച്ചക്കഴിഞ്ഞപ്പോള്‍ ശനിയാഴ്ച രേഖപ്പെടുത്തിയ 79,560 രൂപ എന്ന റെക്കോര്‍ഡ് ഉയരം ഭേദിച്ച്് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്ന കാഴ്ചയാണ് കണ്ടത്. പവന് 400 രൂപ കൂടി 79,880 രൂപയിലെത്തി അടുത്ത ദിവസം തന്നെ 80000 മറികടക്കുമെന്ന സൂചനയാണ് സ്വര്‍ണവില നല്‍കിയത്. ഗ്രാമിന് 50 രൂപ കൂടി പതിനായിരത്തോട് അടുത്ത് നില്‍ക്കുകയാണ് സ്വര്‍ണവില. 9985 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീടാണ് 80,000ലേക്ക് വിലയെത്തിയത്.ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ട്രംപ് നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം
Sign in
Sign in
Recover your password.
A password will be e-mailed to you.