തിരുവനന്തപുരം : ശ്രീ നാരായണ ഗുരുവിന്റെ ജന്മദിനമായ ചതയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഭിന്നത കനക്കുന്നു. ചതയ ദിനാഘോഷം ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് നാഷണല്‍ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവുമായ കെ എ ബാഹുലേയന്‍ പാര്‍ട്ടി വിട്ടു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കെ. എ. ബാഹുലേയന്‍ രാജി പ്രഖ്യാപിച്ചത്. ചതയ ദിനാഘോഷം സംഘടിപ്പിക്കാന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച നടപടി സങ്കുചിത ചിന്താഗതിയാണെന്ന് ആരോപിച്ചാണ് നടപടി. എസ്എന്‍ഡിപി അസിസ്റ്റന്റ് സെക്രട്ടറി കൂടിയാണ് കെ എ ബാഹുലേയന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി പിന്നോക്ക സംഘടനയെ ചതയ ദിനാഘോഷം സംഘടിപ്പിക്കാന്‍ ഏല്‍പ്പിച്ചത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും, പാര്‍ട്ടിയുടെ ഈ നിലപാട് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്നും ബാഹുലേയന്‍ മാധ്യമങ്ങളോടും പ്രതികരിച്ചു.ചതയ ദിനാഘോഷം സംഘടിപ്പിക്കാന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച നടപടി സങ്കുചിത ചിന്താഗതിയാണെന്ന് ആരോപിച്ചാണ് നടപടി. എസ്എന്‍ഡിപി അസിസ്റ്റന്റ് സെക്രട്ടറി കൂടിയാണ് കെ എ ബാഹുലേയന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി പിന്നോക്ക സംഘടനയെ ചതയ ദിനാഘോഷം സംഘടിപ്പിക്കാന്‍ ഏല്‍പ്പിച്ചത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും, പാര്‍ട്ടിയുടെ ഈ നിലപാട് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്നും ബാഹുലേയന്‍ മാധ്യമങ്ങളോടും പ്രതികരിച്ചു.ബിജെപി നേതൃത്വത്തിന് എതിരെ നേരത്തെയും ബാഹുലേയന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന നേതൃത്വം പുനഃസംഘടിപ്പിച്ചതിന് പിന്നാലെയായിരുന്നു ബാഹുലേയന്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചത്. പുനഃസംഘടനയോടെ സവര്‍ണ-ക്രിസ്ത്യന്‍ ആധിപത്യ പാര്‍ട്ടിയായി ബിജെപി മാറി എന്നായിരുന്നു ബാഹുലേയന്‍ ഉയര്‍ത്തിയ ആക്ഷേപം.
Sign in
Sign in
Recover your password.
A password will be e-mailed to you.