Latest News From Kannur

ജിഎസ്‌ടി ഇളവ്: പ്രമുഖ ബ്രാൻഡ് കാറുകള്‍ക്ക് കുറയുന്നത് ഒരുലക്ഷം രൂപവരെ, ടിവിക്ക് 10,000 രൂപ, വിലക്കുറവില്‍ ഉറപ്പുനല്‍കി വമ്ബൻ കമ്ബനികള്‍

0

രാജ്യത്ത് ജിഎസ്‌ടി ഇളവുകള്‍ പ്രഖ്യാപിച്ചതിനുപിന്നാലെ തങ്ങളുടെ ഉല്പങ്ങളുടെ വില കുറയ്ക്കുമെന്ന് പ്രമുഖ കമ്ബനികള്‍ കേന്ദ്രസർക്കാരിനെ അറിയിച്ചതായി റിപ്പോർട്ട്.

ജിഎസ്‌ടി നിരക്കുകള്‍ കുറച്ചെങ്കിലും ഇതിന്റെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന ആശങ്ക കേരളത്തിലെ ധനകാര്യമന്ത്രി ഉള്‍പ്പെടെ പങ്കുവച്ചിരുന്നു. ആ ആശങ്കയാണ് ഇപ്പോള്‍ ഒഴിഞ്ഞിരിക്കുന്നത്.

ഹിന്ദുസ്ഥാൻ യൂണിലിവർ, ബ്രിട്ടാനിയ, അമുല്‍, പാർലി പ്രൊഡക്‌ട്സ്, കോള്‍ഗേറ്റ് പാമോലീവ്, എല്‍ജി, സോണി തുട‌ങ്ങിയ പ്രമുഖ കമ്ബനികളാണ് ജിഎസ്‌ടി നിരക്കുകള്‍ കുറഞ്ഞതിന്റെ ആശ്വാസം ജനങ്ങള്‍ക്ക് കിട്ടുമെന്ന് കേന്ദ്രത്തിന് ഉറപ്പുനല്‍കിയിരിക്കുന്നത്. ഇതോടെ ടെലവിഷൻ, എസി എന്നിവയ്ക്ക് കാര്യമായി വിലകുറയുമെന്ന് വ്യക്തമായിരിക്കുകയാണ്. ഒരുലക്ഷം രൂപവരെയുള്ള ടിവികള്‍ക്ക് പതിനായിരം രൂപവരെ വിലകുറയുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഈ ഉത്സവ സീസണില്‍ തന്നെ വിലക്കുറവ് ഉണ്ടാകും.

കാറുകള്‍ക്കാണ് കാര്യമായ തോതില്‍ വിലകുറയുന്നത്. ഈ മാസം 24 മുതല്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് വിലകുറയുമെന്ന് പ്രമുഖ കാർ നിർമ്മാതാക്കളായ ടാറ്റാഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ഓരോ മോഡല്‍ കാറുകള്‍ക്ക് കുറയുന്ന വിലയും പുറത്തുവന്നിട്ടുണ്ട്. ഇതനുസരിച്ച്‌ ടാറ്റാ ടിയാഗോയ്ക്ക് 75,000 രൂപവരെ കുറയും. ടാറ്റാ പഞ്ചിന് 85,000 രൂപവരെയാണ് കുറയുന്നത്. ആള്‍ട്രോസിന്റെ വിലയില്‍ ഒരുലക്ഷം രൂപയുടെവരെ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ട്.

മാരുതിയുടെ വാഗണ്‍ ആറിന് 90,000 രൂപവരെ കുറയുമ്ബോള്‍ സ്വിഫ്ടിന് ഒരുലക്ഷം രൂപവരെയാണ് കുറവുണ്ടാകുന്നത്. ഓള്‍ട്ടോയുടെ വിലയില്‍ 35,000 രൂപ കുറയും. ഹുണ്ടായിയുടെ നിയോസിന് 51,000 രൂപവരെ കുറയും.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിലയിലെ കുറവുസംബന്ധിച്ച്‌ കമ്ബനികള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അധികം വൈകാതെതന്നെ അതുണ്ടാകും എന്നാണ് അറിയുന്നത്.

 

Leave A Reply

Your email address will not be published.