മാഹി: മാഹി സി.എച്ച്. ഗംഗാധരൻ സ്മാരക ഹാളിൽ പ്രസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഓണാഘോഷപരിപാടി നടത്തി. മാഹി സി.എച്ച് സെൻ്റർ വക പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്കുള്ള ഓണക്കോടിയും ഓണക്കിറ്റ് വിതരണവും നടന്നും. ഓണപ്പൂക്കളം തീർത്തതിനു ശേഷം ഓണസദ്യയും നല്കി. മാഹി സി.എച്ച് സെൻ്റർ പ്രസിഡണ്ട് എ.വി.യൂസഫ് ഓണക്കോടിയും ഓണകിറ്റും വിതരണം ചെയ്ത് ഓണാഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വിഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.വാസിം, ചാലക്കര പുരുഷു, സത്യൻ കുനിയിൽ, കെ.മോഹനൻ, നിർമ്മൽ മയ്യഴി, മജീഷ് തപസ്യ, അഭിഷ, സജിനി, രേഷ്മ എന്നിവർ സംസാരിച്ചു. രബീന്ദ്രനാഥ ടാഗോർ സ്മാരക ശബ്ദ സന്നിവേശ പുരസ്ക്കാരം ലഭിച്ച ജൻവാണി എഫ്.എം റേഡിയോ ഡയരക്ടർ നിർമ്മൽ മയ്യഴിയെ ചടങ്ങിൽ വെച്ച് ആദരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.