Latest News From Kannur

*രാമവിലാസം ഹയർസെക്കണ്ടറി സ്കൂളിൽ ജെ ആർ സി യുടെ “ഹൃദയ പൂർവ്വം” പദ്ധതിയും ‘സ്കാർഫിംഗ് സെറിമണി ‘യും ഉദ്ഘാടനം ചെയ്തു.*

0

ചൊക്ലി :രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി ചേർന്ന ജെ ആർ സി കാഡറ്റുകൾക്കായി സ്കാർഫിംഗ് സെറിമണി നടത്തി. ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ രമ്യ ടീച്ചർ സ്കാർഫിംഗ് സെറിമണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എൻ പി സജിത അദ്ധ്യക്ഷത വഹിച്ചു. ജെ ആർ സി രാമവിലാസം യൂണിറ്റിൻ്റെ സാന്ത്വന പരിപാടിയായ ഹൃദയപൂർവ്വം പദ്ധതിയുടെ ഉദ്ഘാടനം ജെ ആർ സി കണ്ണൂർ ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് നിർവഹിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ചു കോർഡിനേറ്റർക്കുള്ള അവാർഡ് കരസ്ഥമാക്കിയ മുഹമ്മദ് കീത്തേടത്തിനെ സ്കൂൾ പ്രഥമാധ്യാപിക എൻ . സ്മിത ആദരിച്ചു. ചടങ്ങിന് എൻ സ്മിത സ്വാഗതവും പി സജിത നന്ദിയും പറഞ്ഞു. സ്കൂൾ മാനേജർ കെ പ്രസീദ് കുമാർ , പിടിഎ പ്രസിഡണ്ട് കെ.ടി കെ പ്രദീപൻ , കെ ഉദയൻ , ടി ശ്രീഹരി ,മൃദുൽലാൽ, നവിഷ എന്നിവർ സംസാരിച്ചു. സാന്ത്വന പരിചരണത്തിൻ്റെ ഭാഗമായി ഗൃഹസന്ദർശനവും നടത്തി.

Leave A Reply

Your email address will not be published.