ന്യൂ മാഹി : ബിജെപി സർക്കാരിന്റെ വോട്ട് കൊള്ളയ്ക്കെതിരെ കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. അഡ്വ. അരുൺ സി. ജി, കെ. എം. പവിത്രൻ, ജനറൽ സിക്രട്ടറിമാരായ ഷാജി എം. ചൊക്ലി, സി.പി. പ്രസീൽ ബാബു, സന്ദീപ് കോടിയേരി, യൂത്ത് കോൺഗ്രസ് നേതാവ് ചിന്മയ്, ന്യൂ മാഹി മണ്ഡലം പ്രസിഡണ്ട് അനീഷ് ബാബു വി.കെ. തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ടുമാരായ എം. ഉദയൻ, പ്രമോദൻ എം.പി, ഭാർഗവൻ, ദിനേശൻ പി, ടി. എം. പവിത്രൻ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ദീപ സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.