തലശ്ശേരി :
എഡ്വേർഡ് ബ്രണ്ണൻ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ എ. സുഗുണൻ മാസ്റ്റർ സ്മാരക ശ്രേഷ്ഠ അധ്യാപക പുരസ്കാരം പൂർവ അധ്യാപിക വി.എം. രാജലക്ഷ്മിക്ക്. 11,111 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ആർ. കെ. മോഹൻദാസ്, പി. വി. വിജയൻ, കെ. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിർണയിച്ചത്. ഒക്ടോബർ 20ന് രാവിലെ 10.30 ന് ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ട്രസ്റ്റിന്റെയും പൂർവ അധ്യാപകരുടെയും സംയുക്ത യോഗത്തിൽ ടി.എസ്. പരമേശ്വരൻ പുരസ്കാരം സമ്മാനിക്കും. ഡോ. ശശിധരൻ കുനിയിൽ അനുസ്മരണ പ്രഭാഷണം നടത്തും.