പാനൂർ : ജനകീയ കൂട്ടായ്മയിൽ പുല്ലുക്കര കേന്ദ്രീകരിച്ചു മുക്കിൽ പീടികയിൽ തുടക്കം കുറിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനം മാഹി മുൻ എംഎൽഎ ഡോ. വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പികെ മുസ്തഫ അധ്യക്ഷനായി. പാനൂർ നഗരസഭ കൗൺസിലർമാരായ പി സീനത്ത്, ഷൈന മോഹൻദാസ്, സ്വാന്തന പ്രവർത്തകൻ സുലൈമാൻ ഹാജി പാനൂർ, ഡോ. കെ അബൂബക്കർ ,മുനീർ നാറോൾ കടവത്തൂർ ,കെ അച്യുതൻ എന്നിവർ സംസാരിച്ചു.പി രാജീവൻ സ്വാഗതം പറത്തു. മുക്കിൽപീടികയിൽ സജ്ജീകരിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് ഓഫീസും വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.