*മലിനജല ശുദ്ധീകരണ പ്ലാൻ്റ് ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ അനുവദിക്കില്ല: പ്രകടനവും,പ്രതിഷേധ ധർണ്ണ നടത്തി*
മാഹി ഫിഷർമെൻ കമ്മ്യൂണിറ്റി ഹാൾ പ്രവർത്തിക്കുന്ന കോമ്പൗണ്ടിൽ മലിനജല ശുദ്ധീകരണ പ്ലാൻ്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യപിച്ചു കൊണ്ട് മാഹി മത്സ്യമേഖല സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി
മാഹി ഫിഷറീസ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സമരം പി.സി.ദിവാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സംയുക്തസമരസമിതി ചെയർമാൻ എൻ ബാലകൃഷ്ണൻ്റെ അധ്യക്ഷത വഹിച്ചു.
വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര പ്രസിഡണ്ട് രഞ്ജിത്ത് പാറമ്മൽ , പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ട്രഷറർ പി ശ്യാംജിത്ത്, മാഹി ബസലിക്ക പാരിഷ് കൗൺസിൽ അംഗം വിൻസെൻ്റ് ഫെർണ്ണാണ്ടസ്, പൂഴിയിൽ ജുമമസ്ജിദ് പ്രസിഡണ്ട് എ വി യൂസഫ്,മസ്ജിദ് ഫിഷർമെൻ കമ്മിറ്റി പ്രസിഡണ്ട് പി യൂസഫ്, മാഹി മത്സ്യത്തൊഴിലാളി ഐക്യവേദി സെക്രട്ടറി ടി മോഹനൻ, എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു.
സമര സമിതി കൺവീനർ യു ടി സതീശൻ സ്വാഗതവും, ട്രഷറർ രതീശൻ പാറമ്മൽ നന്ദിയും പറഞ്ഞു.