മാഹി .സ്വാർത്ഥതയുടേയും വെട്ടിപ്പിടിക്കലിൻ്റെയും, മൂല്യശോഷണം വന്ന വർത്തമാനകാലത്ത്,
സ്നേഹത്തിൻ്റെ , കാരുണ്യത്തിൻ്റെ ഉറവ വറ്റാതെ സൂക്ഷിക്കേണ്ട ബാധ്യതയാണ് വരും തലമുറകൾക്കടക്കം വേണ്ടി ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്ക് നിർവ്വഹിക്കാനുള്ളതെന്ന്
രമേശ് പറമ്പത്ത് എംഎൽഎ അഭിപ്രായപ്പെട്ടു.
ചാലക്കര കിസ് വ ചാരിറ്റബിൾ ട്രസ്റ്റ് രണ്ടാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ –
സർക്കാർ സംവിധാനം കൊണ്ട് മാത്രം അവശ ജനവിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നും, ജീവകാരുണ്യ പ്രസ്ഥാനങ്ങൾ കനിവിൻ്റെ കാവലാളാവണമെന്നും,
രമേശ് പറമ്പത്ത് പറഞ്ഞു.
കിസ് വ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് റഹിമുന്നീസ അദ്ധ്യക്ഷത വഹിച്ചു.
പി.എം.എ. ഗഫൂർ മുഖ്യഭാഷണം നടത്തി.
ആരോഗ്യ വകുപ്പ് ഡെ’.ഡയറക്ടർ
ഡോ: എ.പി.ഇസ്ഹാഖ് മുഖ്യാതിഥിയായിരുന്നു.
പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ
കാസിനോ പി.മുസ്തഫ ഹാജി,മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, പി.എ.ലത്തീഫ് , കനിവ് മഹ്മൂദ് സംസാരിച്ചു.
സഹായധന വിതരണവും, സമ്മാനദാനവുമുണ്ടായി.
കിസ്വ സെക്രട്ടരി ഷാഹിദ കമറുദ്ദീൻnസ്വാഗതവും,കെ.കെ.ഫൗസിയ നന്ദിയും പറഞ്ഞു