മാഹി : കിഡ്നി ടുമറിനെ തുടർന്ന് കിഡ്നി നീക്കം ചെയ്ത നെപ്പോളിയൻ പറമ്പിൽ മാർട്ടിൻ കൊയിലൊയുടെ (ബാബു 52 ) ചികിത്സാർത്ഥം സഹായനിധി ആരംഭിച്ചു
.മാഹി സെൻ്റ് തെരേസ ബസിലിക്ക റെക്ടർ ജോർജ് കാരക്കാട് രക്ഷാധികാരിയും ഓൾഡ് വിൽസൺ ഫെർണാണ്ടസ് കൺവീനറും ആയ കമ്മിറ്റിയാണ് സഹായനിധിക്കായി രൂപീകരിച്ചത്
കിഡ്‌നി ട്യൂമറിനോട് അനുബന്ധിച്ച് ഒരു കിഡ്‌നി നീക്കം ചെയ്ത ശേഷം മറ്റു ചികിത്സകൾ തുടരുന്ന സാഹചര്യത്തിൽ അതിന്റെ ചെലവുകൾക്കായി കുടുംബം സാമ്പത്തിക പ്രയാസം നേരിടുക യാണ്. നിലവിൽ തലശ്ശേരി മലബാർ കാൻസർ സെൻ്ററിൽ ഇമ്മ്യൂണിറ്റി തെറാപ്പി ചികിത്സ നടത്തുന്ന അദ്ദേഹത്തിന് ഭീമമായ തുകയാണ് ചിലവ് വരുന്നത്. ഇതിനെ തുടർന്നാണ് മാഹി ബസിലിക്കയുടെ നേതൃത്വത്തിൽ ചികിത്സാസഹായം നിധി ആരംഭിച്ചത്.സഹായനിധി സെപ്‌തംബർ 20-ാം തിയ്യതിക്കുള്ളിലായി കുടുംബത്തിന് ചികിത്സയ്ക്കായി നൽകേണ്ടതുണ്ട്. ഈ കാരുണ്യപ്രവൃത്തിക്ക് സന്മനസ്സ് കാണിക്കുന്നവർ ഈ തീയ്യതിക്കുള്ളിൽ ദയവു ചെയ്‌തു താഴെ കൊടുത്തിരിക്കുന്ന QR കോഡിലോ ബാങ്ക് അക്കൗണ്ട് നമ്പറിലേക്കോ സംഭാവന നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ACCOUNT NUMBER: 0045073000001243
ACCOUNT NAME :
MARTIN COELHO CHARITABLE TRUST
IFSC : SIBL0000045
BANK : SOUTH INDIAN BANK MAHE BRANCH