പാഠ്യേതര വിഷയങ്ങളിലും വിദ്ധ്യാർഥികളുടെ നൈസർഗ്ഗീക വാസനകൾ പ്രോത്സാഹിപ്പിക്കാനുള്ള, ഒട്ടേറെ ഗുണപാഠങ്ങൾ ഉൾക്കൊണ്ട പുസ്തകങ്ങൾ ഓണക്കാലാവധിയിലൊര് കൂട്ടായി വിതരണം ചെയ്തു. സ്കൂൾ പരിസരത്തെ വീട്ടമ്മ കണിയാങ്കണ്ടി സുശീല എന്നവരാണ് പഴയകാലാനുഭവങ്ങൾ പങ്കിട്ട് പുസ്തകം നൽകിയത്. നഷ്ടപ്പെട്ട് പോകുന്ന ധാർമ്മിക മൂല്യങ്ങൾ ചെറു പ്രായത്തിൽ തന്നെ കഥകളിലൂടെയും മറ്റും നേടാൻ ഉപകരിക്കുമെന്ന് കുട്ടികളോട് പറഞ്ഞു. കാപ്പാട് കൃഷ്ണവിലാസം യു.പി.സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഓണസമ്മാനമായി പുസ്തകം നൽകിയത്.
പ്രധാനധ്യാപക വി.പി ജൂലി, അധ്യാപകൻ മിഥുൻ മോഹനൻ കെ.വി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post