ന്യൂഡല്‍ഹി : ദേശീയ പാതയിലൂടെ കടന്നുപോകുന്ന ഇരുചക്ര വാഹന യാത്രക്കാരില്‍ നിന്ന് ടോള്‍ ഈടാക്കാന്‍ പോകുന്നുവെന്ന് പ്രചാരണം. മറ്റു വാഹനങ്ങള്‍ക്ക് എന്നപോലെ ഇരുചക്ര വാഹന യാത്രക്കാരില്‍ നിന്നും ടോള്‍ പിരിക്കാന്‍ പോകുന്നു എന്ന തരത്തിലാണ് സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് നിഷേധിച്ച് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി രംഗത്തുവന്നു.
ഇരുചക്ര വാഹന യാത്രക്കാരില്‍ നിന്ന് ടോള്‍ പിരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സോഷ്യല്‍മീഡിയ പോസ്റ്റില്‍ ഗഡ്കരി പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ നികുതിയില്‍ നിന്നുള്ള പൂര്‍ണ്ണമായ ഇളവ് തുടരുമെന്നും മന്ത്രി പറഞ്ഞു.
ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ നികുതി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യം അറിയാതെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഗഡ്കരി ഓര്‍മ്മിപ്പിച്ചു.