Latest News From Kannur

*എൻ.പി. മോഹനൻ നാലാം ചരമവാർഷിക ദിനാചരണം* 

0

പാനൂർ :

പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റും സാമൂഹിക പ്രവർത്തകനുമായിരുന്ന കല്ലിക്കണ്ടിയിലെ എൻ.പി മോഹനൻ നാലാം ചരമ വാർഷിക ദിനാചരണവും പുഷ്പാർച്ചനയും സ്മൃതികുടീരത്തിൽ നടന്നു.നിരവധി നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കാളികളായി.

പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും പൊതു പ്രവര്ത്തകനുമായിരുന്ന എൻ പി മോഹനന്റെ നാലാം ചരമവാർഷികം പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

കെപിസിസി മുൻ അംഗം വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി വിപിൻ അധ്യക്ഷത വഹിച്ചു .

 

ഡിസിസി ജന . സെക്രട്ടറിമാരായ കെപി സാജു, സന്തോഷ് കണ്ണം വെള്ളി, ഹരിദാസ് മൊകേരി , പാനൂർ നഗര സഭ ചെയർമാൻ കെ പി ഹാഷിം

മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി ബിന്ദു , പി കൃഷ്ണൻ , കെ കെ ദിനേശൻ, എം കെ രാജൻ എന്നിവർ പ്രസംഗിച്ചു.കല്ലിക്കണ്ടിയിൽ നിന്ന് ആരംഭിച്ച എൻ പി മോഹനൻ സ്മൃതി യാത്രയ്ക്ക് ക്ക് ടി സായന്ത് ,കെ കെ വിജേഷ്,സി എൻ പവിത്രൻ കെ കെ ഭാസ്കരൻ, കെ എം വിജയൻ എന്നിവർ നേതൃത്വം നൽകി

സെപ്റ്റംബർ മാസം പൊയിലൂരിൽ വെച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് മികച്ച പൊതുപ്രവർത്തകനുള്ള എൻ പി മോഹനൻ സ്മൃതി പുരസ്കാര സമർപ്പണം നടത്തും

Leave A Reply

Your email address will not be published.