എഞ്ചിനിയർ പി.വി.അനുപ് എൻഡോവ്മെൻ്റ് അഭിനന്ദയ്ക്ക്.എഞ്ചിനിയർ പി.വി.അനൂപ് അനുസ്മരണം : എൻഡോവ്മെൻ്റ് വിതരണവും അനുസ്മരണവും നടത്തി.
മാഹി പൊതുമരാമത്ത് വകുപ്പിന്റെ സകലമാന നിർമ്മാണ മേഖലയിലും ജൂനിയർ എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നി നിലയിലും നിറസാന്നിദ്ധ്യമായിരുന്ന എഞ്ചിനീയർ പി. വി. അനൂപിന്റെ മൂന്നാം ചരമവാർഷികദിനത്തിൽ എൻഡോവ്മെൻ്റ് വിതരണവും അനുസ്മരണവും നടത്തി. മാഹിയിലെ സർക്കാർ വിദ്യാലയത്തിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഗണിത വിഷയത്തിൽ ഏറ്റവും ഉയർന്ന മാർക്കു നേടിയ വിദ്യാർത്ഥിക്കുള്ള പി.വി.അനൂപിന്റെ അനുസ്മരണാർത്ഥം ഏർപ്പെടുത്തിയ ഉപഹാരവും ക്യാഷ് അവാർഡും മാഹി ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥിനി കെ.അഭിനന്ദയ്ക്ക് പൊൻമേരി സർവീസ് സഹകരണബേങ്ക് പ്രസിഡണ്ട് പത്മനാഭൻ മലോളും പി.വി.അനൂപിന്റെ മകൻ ആർഷവും ചേർന്നാണ് വിതരണം ചെയ്തത്. അനുസ്മരണ ചടങ്ങിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.