കൃഷ്ണവിലാസം യു. പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ ദിനത്തിൽ
സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ ചെണ്ടുമല്ലി തൈ നടലും ഔഷധസസ്യ ഉദ്യാന നിർമ്മാണ പ്രവർത്തിയും നടന്നു.
ഔഷധ സസ്യങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയും ആരോഗ്യ സംരക്ഷണത്തിന് അവയുടെ ഉപയോഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
ഹെഡ്മിസ്ട്രസ്സ് വി.പി ജൂലി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മിനി അനിൽകുമാർ
ഉദ്ഘാടനം നടത്തി.സ്കൂൾ മാനേജർ കെ.കെ ഉദയഭാനു, പി.ടി.എ പ്രസിഡണ്ട് സനേഷ് , പി.ടി.എ വൈസ് പ്രസിഡണ്ട് സുബേഷ് കെ കെ , എം.പി. ടി. എ പ്രസിഡണ്ട് ഷംനാസ് സീഡ് ക്ലബ് കോർഡിനേറ്റർ മിഥുൻ മോഹനൻ , ഫാത്തിമ സഗീറ പി.പി, ബിജു.കെ, നമിത.എം എന്നിവർ സംസാരിച്ചു.
ഔഷധ സസ്യ ഉദ്യാന നിർമ്മാണത്തിൻ്റെ ഭാഗമായി കുട്ടികൾ കൊണ്ട് വരുന്ന വിവിധ തരം തൈകൾ സ്കൂളിൽ നട്ട് വിപുലമാക്കുന്നുണ്ട്. കുട്ടികൾക്ക് പഠിക്കുന്നതിനായി ഔഷധ സസ്യങ്ങളുടെ പേര്,ശാസ്ത്രനാമം,ഉപയോഗങ്ങൾ എന്നിവ പ്രദർശിപ്പിച്ച ബോർഡുകളും സ്ഥാപിക്കുന്നതായിരിക്കും.