കരിയാട് പി.എം.എസ്.സി ക്ലബിന് അഭിമാന മുഹൂർത്തം ; കളിക്കളത്തിനായി 60 സെൻ്റ് സ്ഥലത്തിൻ്റെ പ്രമാണ കൈമാറ്റം നടന്നു.
പാനൂർ : കരിയാട് പത്മനാഭൻ മെമ്മോറിയൽ സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പും അനുമോദനവും, പ്രമാണ കൈമാറ്റവും സംഘടിപ്പിച്ചു. കരിയാട് നമ്പ്യാർസ് യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ദേശീയ വോളിബോൾ കോച്ചും, സർവീസസ് താരവുമായ വി.എം ഷീജിത്ത് ഉദ്ഘാടനം ചെയ്തു. കെ.കെ ഭരതൻ അധ്യക്ഷനായി. പാനൂർ നഗരസഭാംഗങ്ങളായ എൻ.എ കരീം, എ.എം രാജേഷ്, എംടികെ ബാബു എന്നിവർ സംസാരിച്ചു. പി.എം.എസ്.സി ക്ലബ് ഏറ്റെടുക്കുന്ന 60 സെൻ്റ് സ്ഥലത്തിൻ്റെ പ്രമാണ കൈമാറ്റം പി.പി ദാമോദരൻ, സി.കെ രവിശങ്കർ എന്നിവർ നിർവഹിച്ചു. ക്ലബ് സെക്രട്ടറി പി.വി ദിനേശൻ ഏറ്റുവാങ്ങി. നീന്തൽ പരിശിലനകേന്ദ്രം, വോളി കോർട്ട്, എയറോബിക് പരിശീലനം എന്നിവ കളിസ്ഥലത്ത് നിർമ്മിക്കും. ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന ക്ലബ് ക്യാപ്റ്റൻ കെ.അദ്വൈതിന്നുള്ള യാത്രയയപ്പും, വിദ്യാർത്ഥികൾക്കുള്ള ആദരവും ചടങ്ങിൽ നടന്നു. പി.വി. ദിനേശ് സ്വാഗതവും, കെ. മനോഹരൻ നന്ദിയും പറഞ്ഞു. മുൻ മുഖ്യമന്ത്രി വി.എസിനും, മലയന്നക്കണ്ടി ദാമോദരനും അനുശോചനമർപ്പിച്ചാണ് യോഗം ആരംഭിച്ചത്.