മാഹി :
ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് കൊണ്ട് മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ നോട്ടീസ് കൊടുത്തിട്ട് നാലുമാസം കഴിഞ്ഞിട്ടും വർദ്ധനവ് അനുവദിക്കാനോ അനുരജ്ജന ചർച്ച നടത്താനോ തൊഴിൽ ഉടമകളോ ലേബർ ഇൻസ്പെക്ടറോ ഇതുവരെ തയ്യാറാവാത്തതിനാൽ 11 – 08.2025 ന് തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്താനും സൂചനാ പണിമുടക്കിന് ശേഷവും പ്രശ്നപരിഹാരമായില്ലെങ്കിൽ 20-08-2025 മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്താനും 22-07.2025 ന് മാഹിയിൽ ചേർന്ന സംയുക്ത തൊഴിലാളി യൂണിയൻ (സി.ഐ ടി യു , ബി എം എസ്, ഐ എൻ ടി യു സി )യോഗം തീരുമാനിച്ചു. യോഗത്തിൽ കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു . ഹാരിസ് പരന്തിരാട്ട് , വി . ജയ ബാലു, പി. സി. പ്രകാശൻ, സത്യൻ കുനിയിൽ, അനീഷ് യു , സത്യൻ കെ.ടി . എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.