Latest News From Kannur

സ്നേഹാദരം 2025 സംഘടിപ്പിച്ചു.

0

മാഹി : മാഹി ചൂടിക്കൊട്ട പ്രദേശത്തെ 2024-2025 വർഷത്തെ SSLC, PLUS TWO പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയവരേയും, ഉന്നതവിജയം നേടിയവരേയും ചൂടിക്കോട്ട രാജീവ് ഭവൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.

പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് ചടങ്ങ് ഉത്ഘാടനം ചെയ്തു.

മാഹി മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ പി.പി.വിനോദൻ അധ്യക്ഷത വഹിച്ചു. മാഹി എം എൽ എ രമേശ്‌ പറമ്പത്ത് മുഖ്യാഥിതിയായി.
നളനി ചാത്തു, ഡോക്ടർ മഹേഷ്‌ മംഗലാട്ട്, ജവഹർ ബാൽ മഞ്ച് സംസ്ഥാന സെക്രട്ടറി ഇഷാനി, കല്ലാട്ട് പ്രേമൻ, പി. സി. ദിവാനന്ദൻ മാസ്റ്റർ എന്നിവർ
ആശംസ പ്രഭാഷണം നടത്തി. അജയൻ പൂഴിയിൽ സ്വാഗതവും, കെ. എം. രവീന്ദ്രൻ നന്ദിയും പറഞ്ഞു. മുഹമ്മദ്‌ സർഫാസ്, വിനോദ് പൂഴിയിൽ, ഒ. പി ശ്രീകാന്ത്, ബാബു. എ. പി, സന്ദീപ് പുത്തലം, ശ്രീരാക് ഒ. പി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.