പാനൂർ :
കുന്നോത്തുപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും കെ. എസ്. എസ്. പി. എ കമ്മിറ്റിയും ചേർന്ന് വി. അശോകൻ മാസ്റ്റർ മന്ദിരത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ കെ. പി. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ. അശോകൻ അധ്യക്ഷത വഹിച്ചു. പി. വി. മാധവൻ നമ്പ്യാർ, സി. പുരുഷു മാസ്റ്റർ, കെ. ഭാസ്ക്കരൻ, കെ. സി. ബിന്ദു, ടി. സി. ചന്ദ്രൻ മാസ്റ്റർ, സനൂബ് കെ. കെ, കെ. പി. ശ്രീവത്സൻ, ബഷീർ കണ്ണങ്കോട് തുടങ്ങിയവർ പ്രസംഗിച്ചു.