പാനൂർ :
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള കണ്ണൂർ പാനൂർ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. സംസ്ഥാന പ്രസിഡന്റ് കെ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രകാശൻ ടി. പി. അദ്ധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭ ചെയർമാൻ ഹാഷിം കെ. പി. വിശിഷ്ടാതിഥിയായി പങ്കെടുത്തു. സംഗീത് മഠത്തിൽ സംഘടനാ വിശദീകരണം നടത്തി തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രജീഷ് കുമാർ,
മധുകുമാർ, സുരേഷ് ബാബു, ഉമേഷ് കൈയ്യത്ത്, സത്യബാബു , മനോജ് കുമാർ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.