Latest News From Kannur

പ്രകൃതി സ്നേഹവും സാമൂഹ്യ പ്രതിബദ്ധതയും കുട്ടികളിലുറക്കാൻ കലയുതകും – എം. മുസ്തഫ മാസ്റ്റർ

0

പാറാൽ : സാമൂഹ്യ പ്രതിബദ്ധതയും
പ്രകൃതിസ്നേഹവും കുട്ടികളുടെ ഉള്ളിലുറക്കാൻ വിദ്യാലയത്തിലെ
കലാസാഹിത്യ പ്രവർത്തനങ്ങൾ സഹായിക്കുമെന്ന്
എം. മുസ്തഫ മാസ്റ്റർ പറഞ്ഞു.

പാറാൽ ദാറുൽ ഇർഷാദ് യു.പി. സ്കൂളിലെ ‘സർഗ്ഗവേള’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായന മാസാചരണത്തിൻ്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് സ്കൂളിൽ ‘സർഗ്ഗവേള’ സംഘടിപ്പിച്ചത്

വിദ്യാർഥികൾ നയിച്ച ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ പി.പി. അംറിൻ അധ്യക്ഷയായി.

പ്രധാനാധ്യാപിക അമീറ ടീച്ചർ ആശംസകൾ നേർന്നു.

വായന ദിനത്തിൻ്റെയും ബഷീർ ദിനത്തിൻ്റെയും ഭാഗമായി നടത്തിയ ചുമർ പത്രിക നിർമ്മാണം , ബഷീർ പതിപ്പ് തയ്യാറാക്കൽ, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, സാഹിത്യ പ്രശ്നോത്തരി തുടങ്ങിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

കുട്ടികളായ കെ.എം. മുനസ ഐറിൻ സ്വാഗതവും അബ്ദുൾ ഹാദി നന്ദിയും പറഞ്ഞു.

അധ്യാപകരായ റാഫി പേരാമ്പ്ര, ഷെറീഫ് ചൊക്ലി, ഇ.കെ.യൂനസ് , ഇ.പി. നിഷാന, അക്ഷയ് എന്നിവർ ‘സർഗ്ഗവേള’ക്ക് നേതൃത്വം നല്കി.

Leave A Reply

Your email address will not be published.