കണ്ണൂർ :
കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ കെ. എസ്. എസ്. പി. എ കല്യാശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കീച്ചേരിയിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡണ്ട് വി. ദാമോദരന്റെ അധ്യക്ഷതയിൽ സംസ്ഥാന കൗൺസിലർ എൻ. തമ്പാൻ പരിപാടി ഉദ്‌ഘാനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം ഏ. രാജൻ മാസ്റ്റർ, ബ്ലോക്ക് കൗൺസിലംഗങ്ങളായ പി. ലക്ഷ്മണൻ . സുധാകാരൻ പാറയിൽ, ഇ. ദാമോദരൻ എന്നിവർ സംസാരിച്ചു.