മാഹി: തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലനിൽക്കെ, പെരുന്നാൾ ദിനത്തിൽ മുൻവർഷങ്ങളിലെന്നപോലെ മാഹി ഗവ: ജനറൽ ആശുപത്രിയിലും ,തെരുവോരങ്ങളിലും ബിരിയാണി വിതരണം ചെയ്തതിന് മാഹി പൊലീസ് ചാർജ് ചെയ്ത കേസിൽ മൂന്ന് പൊതുപ്രവർത്തകരെ കുററക്കാരല്ലെന്ന് കണ്ട് മാഹിജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി റോസ്ലിൻ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.
മാഹി സി.എച്ച്.സെൻ്റർ വർഷം തോറും പെരുന്നാളിന് ബിരിയാണി ചെയ്ത് വരാറുണ്ട്. എന്നാൽ ഇലക്ഷൻ പ്രഖ്യാപിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് കേസ്സെടുത്തത്.
പരിപാടി ഉദ്ഘാടനം ചെയ്ത മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, സി.എച്ച്.സെൻ്റർ പ്രസിഡണ്ട് എ.വി.യൂസഫ്, ന്യൂ മാഹി ഗ്രാമ പഞ്ചായത്തംഗം
സി.എച്ച്.അസ്ലാം എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത്.