മയ്യഴി വിമോചന വാർഷിക ദിനത്തിൽ മാഹി ടാഗോർ പാർക്കിലെ വിമോചന സമര സേനാനികളുടെ സ്‌മാരകസ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ റാലിയും നടത്തും. മയ്യഴിയുടെ സ്വാതന്ത്ര്യ സമരത്തിനോടനുബന്ധിച്ച് മയ്യഴി വിമോചന സമരനായകൻ ഐ.കെ. കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ നൂറ് കണക്കിന് സ്വാതന്ത്ര്യ സമര പോരാളികൾ നടത്തിയ മയ്യഴി വിമോചന മാർച്ചിന്റെയും തുടർന്നു നേടിയ വിമോചനത്തിന്റെയും 71-ാം വാർഷിക ദിനമാണ് നാളെ (ജൂലായ് 16 ന് )
മയ്യഴിയുടെ ഇതിഹാസ സമരത്തിന്റെയും സ്വാതന്ത്ര്യത്തിൻ്റെയും ഓർമ്മകൾ പുതുക്കുവാൻ നാളെ കാലത്ത് 10 മണിക്ക് ഐ.കെ.കുമാരൻ മാസ്റ്റർ സ്‌മാരക മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ മാഹി സ്റ്റ്യാച്ചു ജംഗ്ഷനിലെ പ്രതിമയിൽ പുഷ്‌പാർച്ചനയും തുടർന്ന് സ്‌മാരക സ്തൂപത്തിലേക്ക് അനുസ്‌മരണ മാർച്ചും നടത്തുമെന്ന് ഐ.കെ. കുമാരൻ സ്‌മാരക മന്ദിരം
പ്രസിഡണ്ട് ഐ.അരവിന്ദൻ അറിയിച്ചു.