തലശ്ശേരി:
കവിതയിലൂടെ രചയിതാക്കളുടെ ചിന്തകളാണ് വായനക്കാരിലേക്ക് പ്രതിഫലിക്കുന്നതെന്നും, മനുഷ്യൻ്റെ ഉൾക്കണ്ണ് തുറപ്പിക്കാൻ സമകാലീന ചുറ്റുപാടുകളോട് ശക്തമായി പ്രതികരിക്കുന്ന ‘കാലത്തിൻ്റെ കോലം’ എന്ന കവിതാ സമാഹാരത്തിന് സാധിതമായിട്ടുണ്ടെന്നും വിഖ്യാത ചിത്രകാരനും, നാടൻ കലാ ഗവേഷകനുമായ കെ.കെ.മാരാർ അഭിപ്രായപ്പെട്ടു.
കാർത്തിക അണ്ടല്ലൂരിൻ്റെ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം പാർക്കോ ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടിന് മുമ്പുതന്നെ തലശ്ശേരിയിൽ പെണ്ണെഴുത്തുകാരികളുണ്ടായിരുന്നു.
തിരുവങ്ങാട്ടുകാരിയായകുഞ്ഞിലക്ഷ്മി കെട്ടിലമ്മ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിച്ച മഹിളാരത്നം മാസികയുടെ എഡിറ്ററായിരുന്നു.
തലശ്ശേരിക്കാരി
എടത്തട്ട രുഗ്മിണിയമ്മ ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ
കവിതകളെഴുതിയിരുന്നു.
സംസ്കാരിക മുദ്രയെ, ദേശീയ മുദ്രയാക്കി മാറ്റിയ നാടാണ് സീതാദേവിയുടെ നാടായ മിഥില . അക്ഷരാഭ്യാസമില്ലാത്ത ഇവിടുത്തെ അതി പ്രശസ്തരായ കലാകാരികളായ വീട്ടമ്മമാർക്ക് പോലും പത്മാ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ ഇന്ന് പണം നൽകാതെ വായിക്കാനാവും.എന്നാലിത് പുതുതലമുറ വേണ്ടത്ര ഉപയോഗിക്കുന്നില്ല. അടുക്കളയിൽ നിന്നും കഥകളിലേക്കും, കവിതകളിലേക്കും ലേഖനങ്ങളിലേക്കും കടന്നു വന്ന സാഹിത്യകാരിയാണ് കാർത്തിക അണ്ടല്ലൂരെന്ന് മാരാർ പറഞ്ഞു..
ടി. അനിൽ പുസ്തകം ഏറ്റുവാങ്ങി.
പി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.
എ ഗംഗാധരൻ പുസ്തക പരിചയം നടത്തി.രമണി പുതിയേടത്ത്,
ഡോ.. സി.കെ. ഭാഗ്യനാഥ്, ചൂര്യയി ചന്ദ്രൻ മാസ്റ്റർ, വി.ഇ.കുഞ്ഞനന്തൻ, കാർത്തിക അണ്ടല്ലൂർ എന്നിവർ സംസാരിച്ചു.
കതിരൂർ ടി.കെ.ദിലീപ് കുമാർ സ്വാഗതവും, അഡ്വ.
കെ.സി.മുഹമ്മദ് ഷബീർ നന്ദിയും പറഞ്ഞു.