പാനൂർ :
കേന്ദ്ര സർക്കാറിൻ്റെ രാസവളവിലവർദ്ധനവിനും, കർഷക ദ്രോഹ നയങ്ങൾ ക്കുമെതിരെ കേരള കർഷകസംഘം പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണയും, മാർച്ചും കർഷക സംഘം ജില്ലാ എക്സിക്കുട്ടീവംഗം എം മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് കെ രവീന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം ടി കെ ബാബു, വിപി നാണു, പി പ്രകാശൻ, എൻകെ അനിൽകുമാർ എന്നിവർ സംസാരിച്ചു.