Latest News From Kannur

*രക്ഷിതാക്കളുടെ കൂട്ടായ്മ വിജയോത്സവം സംഘടിപ്പിച്ചു!*

0

മാഹി: ചാലക്കര പീയെംശ്രീ ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂളിൽ രക്ഷിതാക്കളുടെ കൂട്ടായ്മ വിജയോത്സവം സംഘടിപ്പിച്ചു.

അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് സ്നേഹസംഗമം ഹൃദയംഗമമായി.

2025 മാർച്ച് സി.ബി. എസ്. ഇ . പത്താം ക്ലാസ്സ് പരീക്ഷയിൽ സമ്പൂർണ്ണ വിജയ നേടിയ വിദ്യാർഥികളെ അനുമോദിക്കാനായി

സംഘടിപ്പിച്ച വിജയോത്സവം മുൻ പ്രധാനാധ്യാപകനും പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

 

വിജയ വഴിയിൽ പുതു ചരിത്രമെഴുതിയ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു സംസാരിച്ച അദ്ദേഹം

വിദ്യാലയങ്ങളിൽ അധ്യാപക രക്ഷാകർതൃ കൂട്ടായ്മയുടെ പ്രാധാന്യം എടുത്തു പറഞ്ഞു.

 

പ്രധാനാധ്യാപകൻ കെ. വി. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പി.എം. വിദ്യാസാഗർ അഡ്വ.ഏ.പി.അശോകൻ ,

എം.വി. സീനത്ത്, കെ. സിനി, കെ. രസ്ന അരുൺ, ടി.പി.ജെസ്ന , എന്നിവർ ആശംസകൾ നേർന്നു.

രക്ഷാകർതൃ സമിതി മുഴവൻ വിദ്യാർഥികൾക്കും മൊമെൻ്റോ നല്കി അനുമോദിച്ചു.

മികച്ച വിജയം കൈവരിച്ച വിദ്യാലയത്തിനുള്ള പ്രത്യേക ഉപഹാരം ഹെഡ്മാസ്റ്ററും സഹാധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി.

കുമാരി പി.എൻ വേദ വിദ്യാർഥികൾക്കുവേണ്ടി മറുപടി പ്രസംഗം നടത്തി.

എസ്. എം. സി. മെമ്പർ കെ.വി. സന്ദീവ് സ്വാഗതവും സീനിയർ ടീച്ചർ പി.ശിഖ നന്ദിയും പറഞ്ഞു.

പി.ഇ.സുമ , പി.വിദ്യ, പി.പി. ഷൈജ , ബിന്ദു സന്തോഷ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Leave A Reply

Your email address will not be published.