വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് മര്‍ദ്ദനമേറ്റു. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്. പാര്‍ട്ടി പരിപാടിക്കിടെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഡിസിസി പ്രസിഡന്റിനെ കയ്യേറ്റം ചെയ്തത്. കയ്യേറ്റത്തിനിടെ ഡിസിസി പ്രസിഡന്‍റ് നിലത്ത് വീണു.മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതാണോ തർക്കത്തിലും കയ്യേറ്റത്തിലും കലാശിച്ചതെന്ന് വ്യക്തമല്ല.