Latest News From Kannur

എ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണവും ചിത്രപ്രദർശനവും 12 ന്

0

മാഹി .മലയാള കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റി എ.പി.കുഞ്ഞിക്കണ്ണൻ്റെ രണ്ടാം ചരമവാർഷികം

ജൂലായ് 12ന് വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കാലത്ത് 9 മണിക്ക് കാഞ്ഞിരത്തിൽ കീഴിലെ ആക്കൂൽ പൊയിലിലെ.

സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും, ഉച്ചക്ക് ശേഷം 3 മണിക്ക് മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ ‘മെമ്മോയേർസ് ഇൻ കളർ’ ചിത്രപ്രദർശനം നടക്കും. പ്രമുഖചിത്രകാരൻ കെ.കെ.മാരാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനവും നടക്കും. വിഖ്യാത കഥാകൃത്ത് ടി.പത്മനാഭൻ്റെ അദ്ധ്യക്ഷതയിൽ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ഡോ: എ.പി.ശ്രീധരൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.കെ.രമ്യ, എം.കെ.സെയ്ത്തൂൻ എന്നിവർ സംസാരിക്കും.

കലാഗ്രാമം അഡ്മിനിസ്ട്രേറ്റർ

പി. ജയരാജൻ, സംഘാടക സമിതി കൺവീനർ

അസീസ് മാഹി, സംഘാടക സമിതി ചെയർമാൻ ചാലക്കര പുരുഷു ,ചിത്രകാരൻ പ്രശാന്ത് ഒളവിലം എന്നിവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.