ചാലക്കര സെന്റ് തെരേസ ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കായുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ദേശീയ അധ്യാപക അവാർഡ് ജേതാവ് സി വി രാജൻ പെരിങ്ങാടി നിർവഹിച്ചു.മാഹി പള്ളി ബസിലിക്ക റക്ടർ സെബാസ്റ്റ്യൻ കാരക്കാട്ട് അധ്യക്ഷത വഹിച്ചു
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അമല വിശിഷ്ട വ്യക്തിയെ ആദരിച്ചു.ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചുള്ള നൃത്താവിഷ്കാരവും മലയാളം,ഇംഗ്ലീഷ്, സയൻസ്, കണക്ക്, ഐടി സോഷ്യൽ എന്നീ ക്ലബ്ബുകളുടെ വിദ്യാർത്ഥികൾ സ്കിറ്റുകളും അവതരിപ്പിച്ചു.സ്കൂൾ അധ്യാപികമാരായ ലക്ഷ്മി ആർ നായർ, പി മഞ്ജിമ, ടി സി രജിന,ഷിംല സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.വിദ്യാർത്ഥികളായ വി പി ലയാൽ സ്വാഗതവുംകെ വി അലീഷ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.