കരിയാട് : വായന വാരാചരണത്തോടനുബന്ധിച്ച് കരിയാട് ന്യൂ മുസ്‌ലിം എൽപി സ്കൂളിൽ ” സ്നേഹപൂർവ്വം സുപ്രഭാതം ” പദ്ധതിക്ക് തുടക്കമായി.സ്കൂൾ അസംബ്ലിയിൽ വെച്ച് ട്രൂത്ത് വേ ചാരിറ്റബിൾ ട്രസ്റ്റ് , എസ് .കെ.എസ്.എസ്.എഫ് ഭാരവാഹികൾ പ്രധാനാധ്യാപിക ശ്രീമതി എം പത്മജ ടീച്ചർക്ക് പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ഉബൈദ് കെ പി ,ശാസൽ എം , നിസാർ പി, ജാഫർ ടി എം , റഷീദ് കെ,സുലൈമാൻ പി പി,കരീം പി എന്നിവർ സന്നിഹിതരായി.
പിടിഎ പ്രസിഡൻ്റ് ശോഭിത അധ്യക്ഷത വഹിച്ച ചടങ്ങിൽ എംപിടിഎ പ്രസിഡൻ്റ് സീമ മാലിനി എസ് ആർ ജി കൺവീനർ വി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.അധ്യാപകരായ പി മനീഷ്,പി മഞ്ജുഷ, കെ ധന്യ,മുഹമ്മദ് മംഗലശ്ശേരി, കെ.ടി.കെ ശരണ്യ , ഇ അജിഷ തുടങ്ങിയവരും പങ്കെടുത്തു.ട്രൂത്ത് വേ ചാരിറ്റബിൾ ട്രസ്റ്റും എസ്.കെ.എസ്.എസ്.എഫും ചേർന്നാണ് സുപ്രഭാതം പത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്യുന്നത്.